ശാശ്വതികാനന്ദയുടെ മരണം ജലസമാധിയല്ല ചതിസമാധിയാണെന്ന് സഹായി ജോയ്‌സണിന്റെ വെളിപ്പെടുത്തല്‍; വെള്ളാപ്പള്ളിക്കും തുഷാറിനും സ്വാമി ശത്രു

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ശാശ്വതികാനന്ദയുടെ മരണം ജലസമാധിയല്ല ചതി സമാധിയാണെന്നു ശാശ്വതികാനന്ദയുടെ വിശ്വസ്തനായിരുന്ന ജോയ്‌സണാണ് വെളിപ്പെടുത്തിയത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറിനും സ്വാമി ശത്രുവായിരുന്നെന്നും ഇപ്പോഴു പകയുള്ളവരുണ്ടന്നും ഏത് അന്വേഷണ സംഘത്തിനും താന്‍ തെളിവു നല്‍കാമെന്നും ജോയ്‌സണ്‍ പറഞ്ഞു. പീപ്പിള്‍ ടിവിയാണ് വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

മരണത്തിനു തൊട്ടുമുമ്പു ദുബായില്‍ പോയ ശാശ്വതികാനന്ദയ്ക്കു നേരിടേണ്ടിവന്നത് ദുരനുഭവങ്ങളായിരുന്നു. തിരിച്ചെത്തിയതുമുതല്‍ അദ്ദേഹം അതീവ ദുഃഖിതനായി കാണപ്പെട്ടു. ശിവഗിരിയിലെ മുറിയിലേക്ക് അദ്ദേഹം വിളിച്ചുവരുത്തിയെന്നും നേരിട്ട കാര്യങ്ങള്‍ പറഞ്ഞു കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ഇക്കാര്യങ്ങള്‍ ഏത് അന്വേഷണ സംഘത്തിനു മുന്നിലും തുറന്നുപറയാന്‍ തയാറാണെന്നും ജോയ്‌സണ്‍ പറഞ്ഞു.

ശാശ്വതികാനന്ദ മുങ്ങിമരിക്കില്ല. നീന്തലറിയാവുന്ന അദ്ദേഹത്തെ കൊന്നതുതന്നെയാണ്. സമാധി പൊളിച്ചായാലും സത്യം പുറത്തുവരണം. കൊന്നിട്ടും അദ്ദേഹത്തോടുള്ള പകതീരാത്തവര്‍ ഇന്നുമുണ്ട്. അവര്‍ ചെവിയില്‍ പൂ തിരുകി ശിവഗിരിയിലെത്തും. സമാധിക്കും ചുറ്റും നടന്ന് സത്യം വിളിച്ചുപറയേണ്ടിവരും അവര്‍ക്ക്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശാശ്വതികാനന്ദയോടു കടുത്ത ശത്രുതയായിരുന്നു. തുഷാറിനും ശത്രുതയുണ്ടായിരുന്നു. ശാശ്വതികാനന്ദയാണ് വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാക്കിയത്. വെള്ളാപ്പള്ളിക്കു മാധ്യമങ്ങളില്‍ നല്‍കാനുള്ള പ്രസ്താവനകള്‍ എഴുതി നല്‍കിയിരുന്നത് ശാശ്വതികാനന്ദയാണ്. തന്നെ അറിയില്ലെന്നു വെള്ളാപ്പള്ളി പറയുന്നത് കള്ളമാണ്. വെള്ളാപ്പള്ളിയുമായുണ്ടായിരുന്ന പരിചയം തെളിയിക്കാന്‍ കഴിയുമെന്നും ജോയ്‌സണ്‍ ചൂണ്ടിക്കാട്ടി.
സഹായിയായിരുന്ന സാബു ഫ്രോഡാണെന്നും സൂക്ഷ്മാനന്ദയുടെ ആളായാണ് ശാശ്വതികാനന്ദയുടെ കൂടെക്കൂടിയതെന്നും ജോയ്‌സണ്‍ പറഞ്ഞു. ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് രണ്ടു തരത്തിലാണ് തന്നോടു പറഞ്ഞിട്ടുള്ളത്. ശിവഗിരിയിലെ സന്യാസിക്കു മദ്യവും മാംസവും സാബു എത്തിച്ചുകൊടുത്തിട്ടുണ്ട്. ഇക്കാര്യം താന്‍ ശാശ്വതികാനന്ദയെ അറിയിച്ചു. തുടര്‍ന്ന് സാബുവിന് ശിവഗിരിയില്‍ ശാശ്വതികാനന്ദ വിലക്കേര്‍പ്പെടുത്തി. ശാശ്വതികാനന്ദയെ അപായപ്പെടുത്തിയത് പ്രിയനാണെന്നും ഇക്കാര്യം ബിജു രമേശ് തന്നോടു പറഞ്ഞിരുന്നെന്നും വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ഇതെന്നും ജോയ്‌സണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News