വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയ്ക്ക് ഇന്നു തുടക്കം; യാത്രയുടെ അവസാനം പാര്‍ട്ടി പ്രഖ്യാപനം

കാസര്‍ഗോഡ്: എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് കാസര്‍ഗോട്ട് തുടക്കമാകും. വൈകുന്നേരം മൂന്നു മണിക്ക് വിവിധ സന്യാസിമാര്‍ ചേര്‍ന്ന് യാത്ര ഫ് ളാഗ് ഓഫ് ചെയ്യും. പേജാവൂര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥ, ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും. യാത്രയ്ക്ക് ആദ്യ സ്വീകരണം ഒരുക്കിയിട്ടുള്ളത് തളിപ്പറമ്പിലാണ്. ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. അന്ന് ശംഖുമുഖത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനവും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here