പട്ടയഭൂമിയില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്; മാഫിയക്കായി ഇടപെട്ടത് മുഖ്യമന്ത്രി നേരിട്ട്; രേഖകള്‍ പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: ക്വാറി മാഫിയക്ക് വേണ്ടി നിയമം മറികടന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന്റെ രേഖകള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പട്ടയഭൂമിയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നടത്താന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. റവന്യൂ-നിയമ സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്നാണ് പതിറ്റാണ്ടുകള്‍ പഴക്കമുളള നിയമം സര്‍ക്കാര്‍ ഉത്തരവിലൂടെ മറികടന്നത്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിക്കാന്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടി. കേരളഭൂപതിവ് ചട്ടത്തിലെ വകുപ്പുകളാണ് വഴിവിട്ട മാര്‍ഗത്തിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചത്.

JEEVAN-5

ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പട്ടയഭൂമിയിലാണ് ഖനനം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഭൂപതിവ് ചട്ടത്തില്‍ യാതൊരു ഭേഭഗതിയും പാടില്ലെന്ന് ഫയലില്‍ നോട്ട് എഴുതിയ ഉന്നതോദ്യോഗസ്ഥരുടെ എതിര്‍പ്പിനെ പൂര്‍ണമായും നിരാകരിച്ചാണ് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ഉത്തരവ് പുറത്തിറക്കിയത്. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കുന്ന ഭൂമിയില്‍ വീടു വയ്ക്കാനോ, കൃഷി ചെയ്യാനോ മാത്രമേ അനുമതി ഉണ്ടായിരുന്നുളളു. എന്നാല്‍ കഴിഞ്ഞ 11-ാം തിയതി പുറത്തിറങ്ങിയ ഉത്തരവോടെ ഈ ഭൂമിയില്‍ ഇനി മുതല്‍ ഖനനവും നടത്താം. 1964-ലെ ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍ പ്രകാരം സര്‍ക്കാര്‍ നല്‍കുന്ന പട്ടയ ഭൂമിയില്‍ ഖനനം നടത്തുകയാണെന്നെങ്കില്‍ നിയമത്തിലെ എട്ടാം വകുപ്പിലെ 3 ഉപവകുപ്പ് പ്രകാരം ഭൂമി സര്‍ക്കാരിന് കണ്ടുകെട്ടാം. ഈ വകുപ്പാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ സര്‍ക്കാര്‍ അസാധുവാക്കിയിരിക്കുന്നത്.

JEEVAN

JEEVAN-1

സംസ്ഥാനത്ത് പല ക്വാറികളും പ്രവര്‍ത്തിക്കുന്നത് പട്ടയഭൂമിയിലാണ്. നിയമത്തില്‍ കാതലായ മാറ്റം വരുത്തുന്നതിനെ നിയമസെക്രട്ടറി വി.ജി ഹരീന്ദ്രനാഥ്, റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവര്‍ എതിര്‍ത്തിരുന്നു. ഫയല്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഒന്നടങ്കം എതിര്‍ത്തത്തോടെ സര്‍ക്കാര്‍ വെട്ടിലായി. ഇത് മറികടക്കാനാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി ഫയലില്‍ കുറിച്ചത്. സര്‍ക്കാരിന്റെ കേസുകളില്‍ ഹാജരാകുകയും നിയമോപദേശം നല്‍കുകയും ചെയ്യുന്ന അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഇത്തരം ‘നിയമോപദേശം’ തേടല്‍ പതിവില്ലാത്തതാണ്. കൂടാതെ നിയമസഭ പാസാക്കിയ ഒരു നിയമത്തില്‍ കാതലായ മാറ്റം വരുത്തുകയാണെങ്കില്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. സഭാ സമ്മേളനം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വഴിവിട്ട മാര്‍ഗത്തിലൂടെ ഉത്തരവ് പുറത്ത് ഇറക്കിയതില്‍ ദുരൂഹതയുണ്ട്.

JEEVAN-

ലാന്‍ഡ് അസൈന്‍മെന്റ് റൂളിലെ വകുപ്പുകളില്‍ ഭേഭഗതി വരുത്തുന്നതില്‍ ഭരണകക്ഷി എംഎല്‍എമാരില്‍ നിന്ന് തന്നെ വിയോജിപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്ത് ഗുരുതര പാരിസ്ഥിതിക പ്രത്യഘാതങ്ങള്‍ക്ക് വഴി വയ്ക്കുന്നതാണ് പുതിയ ഉത്തരവ്. ക്വാറി മാഫിയയെ സഹായിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഉത്തരവ് പുറത്ത് ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel