അമേരിക്കയില്‍ ന്യൂ ഒര്‍ലിയന്‍സില്‍ പാര്‍ട്ടിക്കു നേരെ വെടിവയ്പ്പ്; 16പേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂ ഒര്‍ലിയന്‍സ്: അമേരിക്കയിലെ ന്യൂ ഒര്‍ലിയന്‍സില്‍ മൈതാനത്തു നടന്ന പാര്‍ട്ടിക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂ ഒര്‍ലിയന്‍സിലെ ബണ്ണി ഫ്രണ്ട് മൈതാനത്താണ് സംഭവം. മൈതാനത്ത് ഒരു മ്യൂസിക് വീഡിയോ ഷൂട്ടിനായി ഒത്തുകൂടിയവര്‍ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. ഒരു പ്രാദേശിക ടി.വി ചാനലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവസമയം 500 പേര്‍ മൈതാനത്തുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായുള്ള പാര്‍ട്ടിക്കായി ഒത്തുകൂടിയതായിരുന്നു ആളുകള്‍. ഒന്നിലധികം അക്രമികള്‍ ഉണ്ടായിരുന്നതായാണ് സൂചന. രണ്ടു പേരുണ്ടായിരുന്നതായി സാക്ഷികള്‍ പറയുന്നു. നയന്‍ ടൈംസ് സോഷ്യല്‍ എയ്ഡും പ്ലെഷര്‍ ക്ലബും ചേര്‍ന്നാണ് സെക്കന്‍ഡ് ലെയ്ന്‍ എന്ന പരേഡ് സംഘടിപ്പിച്ചത്. നിരീക്ഷണ ഉദ്യോഗസ്ഥരും സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. കൗമാരക്കാരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും കുട്ടികള്‍ ഇല്ലായിരുന്നെന്നും പിന്നീട് മേയറും പൊലീസ് മേധാവിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here