എടിപി വേള്‍ഡ് ടൂര്‍ ടെന്നീസ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. അഞ്ചാം കിരീടമാണ് ജോക്കോവിച്ചിന്റേത്. തുടര്‍ച്ചയായി നാല് എടിപി കിരീടങ്ങള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും ജോക്കോവിച്ചിനെ തേടിയെത്തി. റോജര്‍ ഫെഡററെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. സ്‌കോര്‍ 6-3, 6-4. നേരിയ പോരാട്ടവീര്യം കാഴ്ച വച്ചതൊഴിച്ചാല്‍ ഫെഡററില്‍ നിന്ന് കാര്യമായ എതിര്‍പ്പ് ജോക്കോവിച്ചിനുണ്ടായിരുന്നില്ല. സീസണിലെ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ മൂന്നും സ്വന്തമാക്കിയ ജോക്കോവിച്ച് മികച്ച ഫോമിലാണ്. ഇതില്‍ വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും ഫെഡററെ പരാജയപ്പെടുത്തിയാണ് ജോകോവിച്ച് കിരീടം ചൂടിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here