നയന്‍താര വിക്രമിന്റെ നായികയാകുന്നു; ആനന്ദ് ശങ്കറിന്റെ അടുത്ത ചിത്രത്തില്‍ വിക്രമും നയന്‍സും ഒന്നിക്കും

തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമും തെന്നിന്ത്യയിലെ ഗ്ലാമര്‍ നായിക നയന്‍താരയും ഒന്നിക്കുന്നു. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇരുവരും നായികാ നായകന്‍മാരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ട്വിറ്ററിലൂടെയാണ് ആനന്ദ് ശങ്കര്‍ തന്റെ പുതിയ ചിത്രത്തിലെ നായികാ നായകന്‍മാരുടെ വിവരം പുറത്തുവിട്ടത്. എന്നാല്‍, മറ്റു താരങ്ങളുടെയോ അണിയറ പ്രവര്‍ത്തകരുടെയോ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രം ഏറെക്കാലമായി ആനന്ദ് ശങ്കറിന്റെ മനസ്സിലുണ്ട്. ഈവര്‍ഷം ആദ്യം തന്നെ തിയറ്ററില്‍ എത്തിക്കാന്‍ ആനന്ദ് പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ നീണ്ടു പോയ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും. ആക്ഷന്‍ ചിത്രമായിരിക്കും എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ വിക്രമിന് പൊലീസ് വേഷമായിരിക്കും എന്നും സൂചനയുണ്ട്. ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News