മൈക്രോഫിനാന്‍സില്‍ എസ്എന്‍ഡിപി പ്രതിക്കൂട്ടിലേക്ക്; സാമ്പത്തിക തട്ടിപ്പിന് പത്തനംതിട്ട യൂണിയന്‍ ഭാരവാഹികള്‍ക്കെതിരേ കേസ്; പീപ്പിള്‍ ഇംപാക്ട്

പത്തനംതിട്ട: വിവാദമായ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി നേതൃത്വം പ്രതിക്കൂട്ടിലേക്ക്. ജനങ്ങളില്‍നിന്നു കൊള്ളപ്പലിശ ഈടാക്കി വായ്പ നല്‍കിയ കേസില്‍ എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയനെതിരെ പൊലീസ് കേസെടുത്തു. കെപ്‌കോ ചെയര്‍മാന്‍ കെ പത്മകുമാറാണ് പ്രസിഡന്റായ യൂണിയനെതിരെയാണ് കേസെടുത്തത്.

എസ്എന്‍ഡിപി പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗം രമേശാണ് പരാതി നല്‍കിയത്. മൈക്രോ ഫിനാന്‍സിനു ലഭിച്ച അഞ്ചുകോടി രൂപ പരസ്പര സഹായ നിധി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വകമാറ്റിയെന്നാണു രേഖാമൂലം രമേശ് പത്തനംതിട്ട സിഐക്കു മുമ്പാകെ പരാതി നല്‍കിയത്. പത്മകുമാറിനെക്കൂടാതെ യൂണിയന്‍ സെക്രട്ടറി സി എന്‍ വിക്രമന്‍ രണ്ടാം പ്രതിയായുമാണ് കേസ്. നാല്‍പത്തേഴു ലക്ഷം രൂപ തിരിമറി നടത്തിയതിന്റെ രേഖകളാണ് പരാതിയോടൊപ്പം രമേശ് പൊലീസിന് കൈമാറിയത്.

ആരോപണങ്ങളില്‍ കഴമ്പില്ലെന്നും യൂണിയന് ബന്ധമില്ലെന്നും കെ പത്മകുമാര്‍ പ്രതികരിച്ചു. ഇല്ലാത്ത കാര്യം ഉന്നയിച്ച് എഫ്‌ഐആര്‍ ഇട്ട പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍നിന്നു രണ്ടു ശതമാനം വാര്‍ഷിക പലിശയ്ക്കു വാങ്ങിയ കോടിക്കണക്കിനു രൂപ മൈക്രോഫിനാന്‍സ് പദ്ധതി വഴി പതിനെട്ടു ശതമാനം വരെ പലിശയ്ക്കാണ് ജനങ്ങള്‍ക്കു നല്‍കിയിരുന്നത്. നിരവധി പേരെയാണ് പദ്ധതിയുടെ ഭാഗമായി കബളിപ്പിച്ചതെന്നു വ്യക്തമായിരുന്നു. തെളിവു സഹിതം പീപ്പിള്‍ ടിവിയാണ് മൈക്രോഫിനാന്‍സ് തട്ടിപ്പു വാര്‍ത്ത പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News