പെണ്‍വാണിഭവുമായി ബന്ധമില്ലെന്ന് രാഹുല്‍ പശുപാലന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്; കേസില്‍ പെട്ടത് മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ നമ്പര്‍ നല്‍കിയതിലൂടെ

തിരുവനന്തപുരം: കൊച്ചിയില്‍ പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവുമായി തനിക്കോ ഭാര്യ രശ്മിക്കോ ബന്ധമില്ലെന്ന് രാഹുല്‍ പശുപാലന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രാഹുലിനെയും രശ്മിയെയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തന്നെ കുടുക്കിയതാണെന്നും ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും രാഹുല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനായി തങ്ങള്‍ താമസിക്കുന്നതിനടുത്തുള്ള കലൂരിലെ ഒരു ഷോപ്പില്‍ നമ്പര്‍ നല്‍കിയിരുന്നു. ഇവിടെനിന്നാണ് സ്ഥിരമായി റീ ചാര്‍ജ് ചെയ്യാറുള്ളത്. പലപ്പോഴും ഫോണില്‍ വിളിച്ചുപറഞ്ഞാണ് റീചാര്‍ജ് ചെയ്തിരുന്നത്. ഇവിടെനിന്നാണ് പൊലീസിന് തങ്ങളുടെ നമ്പര്‍ കിട്ടിയതെന്നു കരുതുന്നു ഈ നമ്പര്‍ പിന്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. – രാഹുല്‍ പറഞ്ഞു. ഇരുവരെയും വൈദ്യ പരിശോധനയ്ക്കു ശേഷം ഉച്ചകഴിഞ്ഞു വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഇതുവരെ പൊലീസ് പറയാത്ത അവകാശവാദമാണ് രാഹുല്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു വിലപേശി രാഹുലിനെയും രശ്മിയെയും നെടുമ്പാശേരിയിലെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. മൊബൈല്‍ ഷോപ്പിലെ അറസ്റ്റിനെക്കുറിച്ചോ തെരച്ചിലിനെക്കുറിച്ചോ പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. രാഹുല്‍ പറഞ്ഞതില്‍ സത്യമുണ്ടോ എന്നറിയാന്‍ പൊലീസിന്റെ ഭാഗത്തുനിന്നാണ് വ്യക്തതയുണ്ടാകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News