പുതിയ ചിത്രമായ സു സു സുധി വാത്മീകത്തിന്റെ പ്രൊമോഷനായി പുതുവഴികള്‍ തേടുകയാണ് ജയസൂര്യ. പുതിയ പദ്ധതി എന്താണെന്നല്ലേ. ചിത്രം കണ്ടവര്‍ തങ്ങളുടെ അഭിപ്രായം വീഡിയോ മെസ്സേജായി ജയസൂര്യയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ചു കൊടുക്കണം. വെറുതെ വേണ്ട., നിങ്ങള്‍ അയച്ചു കൊടുക്കുന്ന അഭിപ്രായങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവ ജയസൂര്യ തന്റെ ഫേസ്ബുക്ക് വാളില്‍ പ്രസിദ്ധീകരിക്കും. കൂടാതെ തിരിച്ച് ഒരു വീഡിയോ മെസ്സേജ് ജയസൂര്യ നിങ്ങള്‍ക്കും അയക്കും. അതും ജയസൂര്യയുടെ പേഴ്‌സണല്‍ നമ്പറില്‍ നിന്ന്. പത്തു പേരുടെ വീഡിയോ മെസേജ് ആണ് വാളില്‍ പ്രസിദ്ധീകരിക്കുക. 9645669774 എന്ന നമ്പറിലേക്കാണ് വീഡിയോ മെസേജുകള്‍ അയയ്‌ക്കേണ്ടത്.
ഇന്ന് രാവിലെ ഒരു ഐഡിയ തോന്നി ,, വേറെ ഒന്നുമല്ല ..സു സു കണ്ടവർ അവരുടെ അഭിപ്രായം ഈ whatsapp( 9645669774 ) നമ്പറിലേക്ക് വീ…
Posted by Jayasurya on Sunday, November 22, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post