നിസാമിന്റെ വിചാരണ കേരളത്തില്‍ തന്നെ നടത്തും; പുറത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; നിസാമിന് പൊലീസ് സുരക്ഷ ഉറപ്പാക്കണം

ദില്ലി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസില്‍ വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണ മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി വിചാരണ കേരളത്തില്‍ തന്നെ നടത്തണമെന്നും നിര്‍ദേശിച്ചു. നിസാമിനും പ്രതിഭാഗം അഭിഭാഷകര്‍ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പാക്കേണ്ടത് തൃശ്ശൂര്‍ എസ്പിയാണ്. ഡിജിപിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. കോടതിയിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുപോകുന്നതും പൊലീസ് സുരക്ഷയില്‍ ആയിരിക്കണം. ഇതില്‍ എന്തെങ്കിലും വീഴ്ച പറ്റിയാല്‍ നിസാമിന് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News