പൊലീസ് നിയമനത്തട്ടിപ്പ്; എന്തു സമ്മര്‍ദ്ദമുണ്ടായാലും മൊഴി മാറ്റില്ലെന്ന് ശരണ്യ; ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അഴിമതികള്‍ തെളിയില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള

ആലപ്പുഴ: പൊലീസ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് എന്തുസമ്മര്‍ദ്ദമുണ്ടായാലും മൊഴി മാറ്റില്ലെന്ന് കേസിലെ മുഖ്യപ്രതി ശരണ്യ. താന്‍ നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. മൊഴി മാറ്റിക്കാനുള്ള സമ്മര്‍ദ്ദമുണ്ടാകുന്നുണ്ട്. ഏതുവിധത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കും. ആലപ്പുഴ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, അഴിമതിക്ക് ഉത്തരം പറയേണ്ടത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതുവരെ പുറത്തുവന്ന അഴിമതികളൊന്നും ഈ സര്‍ക്കാരിന്റെ കാലത്ത് തെളിയാന്‍ പോകുന്നില്ല. ആലിബാബയും 20 കള്ളന്‍മാരുമാണ് സംസ്ഥാനം ഭരിക്കുന്നത്. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് ജനങ്ങളെ മണ്ടന്‍മാരാക്കാന്‍ നോക്കുകയാണ്. ആഭ്യന്തരമന്ത്രിയുടെ ഓഫീസ് സീലും പേഴ്‌സണല്‍ സീലും ഒരാള്‍ക്ക് വെറുതെ കിട്ടുമെന്ന് പറഞ്ഞാല്‍ വിവരമുള്ള ആരും വിശ്വസിക്കില്ലെന്നും പിള്ള കൈരളി പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here