സംഘടിതമല്ലാത്ത സമരങ്ങളില്‍ നുഴഞ്ഞുകയറുന്ന ക്രിമിനലുകളെ തിരിച്ചറിയണം; രാഹുല്‍ പശുപാലന്റെ അറസ്റ്റില്‍ ആഷിഖ് അബു

ചുംബന സമരം പോലുള്ള സംഘടിതമല്ലാത്ത സമരങ്ങളെ പിന്തുണച്ച സംവിധായകന്‍ ആഷിഖ് അബു രാഹുല്‍ പശുപാലനെതിരെ രംഗത്ത്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുലിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചാണ് ആഷിഖ് അബു തന്റെ നിലപാട് വ്യക്തമാക്കുന്നത്.

‘ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് സംഭവിച്ച തളര്‍ച്ചയും, തീവ്രവലതുപക്ഷ ശക്തികള്‍ക്ക് സംഭവിച്ച വളര്‍ച്ചയും, വാര്‍ത്താ മാധ്യമങ്ങളുടെ വലിയ രീതിയിലുള്ള കോര്‍പ്പറേറ്റ്‌വത്ക്കരണവും, എന്നും അധികാരിവര്‍ഗത്തിന്റെ ശത്രുക്കളായ കലാകരന്മാര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും, സ്ത്രീകള്‍ക്ക് നേരെ ശക്തി ആര്‍ജിക്കുന്ന ഗുണ്ടാസംസ്‌കാരവും നമ്മുടെ നാട്ടിലെ ചിന്തിക്കുന്ന യുവതലമുറയില്‍ സൃഷ്ട്ടിച്ച ജാഗ്രതയാണ് ഇപ്പോള്‍ ഒരു പേരിലും അറിയപ്പെടാത്ത ‘യുവതയുടെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയം’. അത് നില്‍പ്പ് സമരപന്തല്‍ മുതല്‍ ചങ്കുറപ്പുള്ള മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ വരെ കാണാം. ഈ സംഘടിതമല്ലാത്ത അല്ലാത്ത ചെറുത്തുനില്പ്പ് സമരത്തില്‍ രാഹുല്‍ പശുപാലനെ പോലെയുള്ള ക്രിമിനലുകള്‍ കയറിക്കൂടുകയും നമ്മളെ പാളയത്തില്‍ തന്നെ ആക്രമിക്കുകയും ചെയ്യും. ഈ ക്രിമിനലുകളെ എത്രയും പെട്ടെന്ന് തന്നെ തിരിച്ചറിയുക എന്നതാണ് ഏക വഴി. വിലകുറഞ്ഞ സൈബര്‍ ആക്രമണങ്ങള്‍ ഈ പറഞ്ഞ ആരുടേയും മനസ് മാറ്റില്ല.’ – ആഷിഖ് അബു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here