ജമ്മുവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി വനിതാ പൈലറ്റടക്കം ഏഴുപേര്‍ മരിച്ചു; മരിച്ചത് ആറ്റിങ്ങല്‍ സ്വദേശിനി സുമിത

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്രയില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മലയാളിയായ വനിതാ പൈലറ്റടക്കം ഏഴുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിനി സുമിത വിജയനാണ് മരിച്ചത്. വ്യോമസേനയില്‍ നിന്ന് രാജിവച്ചാണ് സുമിത ഹെലികോപ്റ്റര്‍ കമ്പനിയില്‍ ചേര്‍ന്നത്.

ഹിമാലയന്‍ ഹേലി സര്‍വീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലിക്കോപ്റ്റര്‍. ഇതിന്റെ ചീഫ് പൈലറ്റായിരുന്നു സുമിത. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കു തീര്‍ഥാടനത്തിനു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പറക്കുന്നതിനിടെ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ തീപിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് കത്ര-വൈഷ്‌ണോ ദേവി ഹെലിക്കോപ്റ്റര്‍ സര്‍വീസുകള്‍ റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News