ജൂനിയര്‍ ഹോക്കി കിരീടം ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക്; പാകിസ്താനെ തകര്‍ത്തത് രണ്ടിനെതിര ആറുഗോളുകള്‍ക്ക്

ക്വാന്റന്‍(മലേഷ്യ): ഹര്‍മന്‍ പ്രീത് സിംഗിന്റെ ഹാട്രിക് ഗോള്‍ മികവില്‍ പാകിസ്താനെ നിലംതൊടാതെ പറപ്പിച്ച് ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് ജൂനിയര്‍ ഹോക്കി കിരീടം. രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ തോല്‍പിച്ചത്. ഹാട്രിക് തികച്ച ഹര്‍മന്‍പ്രീത് സിംഗ് ടൂര്‍ണമെന്റിലെ തന്റെ ഗോള്‍ നേട്ടം 14 ആക്കി. ആദ്യമിനുട്ടില്‍ തന്നെ ഇന്ത്യയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ഹര്‍മന്‍പ്രീത് ഇന്ത്യക്ക് 1-0ന്റെ ലീഡ് സമ്മാനിച്ചു.

ആദ്യപകുതിയില്‍ തന്നെ വീണ്ടും തുടരെ രണ്ടു പെനാല്‍റ്റികള്‍ കൂടി ലഭിച്ചു ഇന്ത്യക്ക്. 13, 14 മിനുട്ടുകളിലാണ് പെനാല്‍റ്റി ലഭിച്ചത്. ആദ്യ 15 മിനുട്ടിനകം ഇന്ത്യ 2-0ന് മുന്നിലെത്തിച്ചു. എന്നാല്‍, 28-ാം മിനുട്ടില്‍ പാകിസ്താന്‍ തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെ യാക്കൂബ് മുഹമ്മദ് ആണ് പാകിസ്താന്റെ ആദ്യ ഗോള്‍ നേടിയത്. 30-ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. അങ്ങനെ ഹര്‍മന്‍പ്രീത് തന്റെ ഹാട്രികും തികച്ചു. രണ്ടാംപകുതിയിലും ഇന്ത്യയുടെ ആക്രമണമാണ് കണ്ടത്. 44-ാം മിനുട്ടില്‍ അമാന്‍ ഖുറേഷി ഇന്ത്യയുടെ ലീഡ് 4-1 ആക്കി ഉയര്‍ത്തി. 68-ാം ദില്‍ബര്‍ മുഹമ്മദ് ആണ് പാകിസ്താന്റെ ആശ്വാസഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News