‘ഒരുമുറൈ മീന്‍ട്രും പാര്‍ത്തായ’; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിനൊരു ട്രെയ്‌ലര്‍

Manichitrathazhu

റിലീസ് ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ ട്രെയ്‌ലര്‍. ദ ലോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന യുട്യൂബ് ചാനലാണ് വീഡിയോ പുറത്തിറക്കിയത്. 1 മിനിറ്റ് 4 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ 18-ാം തീയതിയാണ് റിലീസ് ചെയ്തത്.

മധു മുട്ടം തിരക്കഥ രചിച്ച്, ഫാസില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ ചിത്രത്തെ തേടിയെത്തി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ ഭാഷകളിലേക്ക് ചിത്രം പുനര്‍നിര്‍മ്മിച്ചിരുന്നു. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here