ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്; രാഹുലിന്റെ മുംബൈ ബന്ധം അന്വേഷിക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നെന്ന് പൊലീസ്. ഇതിന്റെ ഭാഗമായി രാഹുല്‍ പശുപാലനടക്കുള്ളവരുടെ മുംബൈ ബന്ധം അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ സൈബര്‍ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമെങ്കില്‍ പ്രതികളെ മുംബൈയില്‍ കൊണ്ടുപോയി തെളിവെടുക്കും. സംഘം കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കിയോയെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News