‘ഉറക്കം കളഞ്ഞ് സിനിമയ്ക്ക് പോയത് വെറുതെ ആയില്ല; സിമ്പിള്‍, പവര്‍ഫുള്‍ പടം..ബോധിച്ചിരിക്കുന്നു ബ്രോസ്’; സുസു സുധിയെ കുറിച്ച് കലക്ടര്‍ ബ്രോ

ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവനവനിലേക്ക് ഒതുങ്ങേണ്ടി വരുന്നവരുടെ കഥയാണ് ‘സുസു സുധി വാത്മീകം’ എന്ന്കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് പ്രശാന്ത് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ഉറക്കം കളഞ്ഞ് സിനിമയ്ക്ക് പോയത് വെറുതേ ആയില്ല എന്ന ആമുഖത്തോടെയാണ് പ്രശാന്ത് നായര്‍ ആരംഭിക്കുന്നത്.

ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവനവനിലേക്കു തന്നെ ഒതുങ്ങേണ്ടി വരുന്നവരുടെ കഥയാണ് സുധീ വാത്മീകം. വലിയ ഗഹനമായ വിഷയം, ബോറടിപ്പിക്കാതെ എന്നല്ല, വളരെ entertaining ആയി തന്നെ അവതരിപ്പിച്ചിരിക്കുന്നു. രഞ്ജിത് ശങ്കര്‍ intelligent ആയ സംവിധായകനാണ്. മുഷിപ്പിക്കാതെ, വാച്ചിലേക്ക് നോക്കിപ്പിക്കാതെ നമ്മെ രസിപ്പിക്കുകയും, വേദനിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ.

ഗോഷ്ടികളോ വൈകൃതങ്ങളോ കൃത്രിമത്വമോ ഇല്ലാതെ സുധി എന്ന character അവതരിപ്പിക്കുക വഴി Jayasurya റേഞ്ച് പ്രകടമാക്കുന്നു. ഈ നടന്‍ ഇതു പോലുള്ള നല്ല കഥാപാത്രങ്ങളും നല്ല സംവിധായകരും അര്‍ഹിക്കുന്നു.’- കലക്ടര്‍ പറയുന്നു.

ഞായറാഴ്ച രാത്രി ഉറക്കം കളഞ്ഞ് സിനിമയ്ക്ക് പോയത് വെറുതേ ആയില്ല :-)ചെറിയ ചെറിയ കുറവുകളുടെ പേരിൽ അവനവിനേലേക്കു തന്നെ ഒതുങ്…

Posted by Prasanth Nair on Monday, November 23, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News