മൂന്‍ട്രാം പിറൈ ഹിന്ദിയില്‍ പുനര്‍ജനിക്കുന്നു; സാദ്മയുടെ രണ്ടാംവരവില്‍ കമലും ശ്രീദേവിയുമില്ല; പിന്നെയാര്.? കാത്തിരുന്നു കാണാം

മുംബൈ: തമിഴിലും ഹിന്ദിയിലും തിളങ്ങുന്ന വിജയം കൊയ്ത മൂന്‍ട്രാം പിറൈ വീണ്ടും വരുന്നു. ഹിന്ദിയില്‍ റീമേക്ക് ചെയ്ത സാദ്മയാണ് പുനര്‍നിര്‍മ്മിക്കാനൊരുങ്ങുന്നത്. ബാലുമഹേന്ദ്ര ഒരുക്കിയ ക്ലാസിക് സിനിമ പരസ്യചിത്ര നിര്‍മാതാവായ ലോയ്ഡ് ബാപ്റ്റിസ്റ്റയാണ് പുനര്‍നിര്‍മിക്കുന്നത്. എന്നാല്‍, സാദ്മയുടെ പുനര്‍വായനയില്‍ ഉലകനായകനും ശ്രീദേവിയും ഉണ്ടാകില്ല. കമലും ശ്രീദേവിയും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്ക് പുനര്‍നിര്‍മാണത്തില്‍ ജീവന്‍ നല്‍കുക പുതിയ താരങ്ങളായിരിക്കും. എന്നാല്‍, അത് ആരൊക്കെയാണെന്ന കാര്യത്തില്‍ സംവിധായകന്‍ വ്യക്തത വരുത്തിയിട്ടില്ല.

വര്‍ത്തമാന കാലത്തിന്റെ പശ്ചാത്തലത്തിലായിരിക്കും സാദ്മ പുനര്‍നിര്‍മ്മിക്കുക. ചിത്രത്തിന്റെ പുനര്‍മനിര്‍മാണത്തിനായി പുതിയ രീതികള്‍ അവലംബിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബാപ്റ്റിസ്റ്റ പറഞ്ഞു. എന്നാല്‍, യഥാര്‍ത്ഥ സാദ്മയുടെ സത്ത നശിക്കാതെയായിരിക്കും പുനര്‍നിര്‍മിക്കുകയെന്നും ബാപ്റ്റിസ്റ്റ വ്യക്തമാക്കി. ഇതിനായി ചില താരങ്ങളുമായി പ്രാരംഭ ചര്‍ച്ച കഴിഞ്ഞിട്ടുണ്ട്. മികച്ച താരങ്ങളെ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. കാരണം കമലിനെയും ശ്രീദേവിയെയും പകരം വയ്ക്കുക എന്നത് വെല്ലുവിളിയാണ്. പഴയ സാദ്മ തങ്ങളില്‍ എല്ലാവരും കണ്ടിട്ടുള്ളതിനാല്‍ സിനിമ ബോര്‍ ആക്കാതെ എടുക്കാനാണ് ശ്രമം.

സാദ്മയുടെ സംവിധായകനും നിര്‍മാതാവുമായ രാജ് സിപ്പിയില്‍ നിന്ന് അനുമതിയും റൈറ്റും വാങ്ങിയ ബാപ്റ്റിസ്റ്റ ഇംഗ്ലീഷിലും തമിഴിലും ചിത്രം പുനര്‍നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇംഗ്ലീഷില്‍ പുനര്‍നിര്‍മിക്കുന്നതിനായി രാജ് സിപ്പിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങും. തമിഴില്‍ പുനര്‍നിര്‍മിക്കുന്നതിനായി ത്യാഗരാജനുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഹിന്ദിക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ബാപ്റ്റിസ്റ്റ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News