‘ചട്ടമ്പിനാട്’ താരം മീനാക്ഷി ചട്ടമ്പിത്തരം കാണിച്ചു; ഷൂട്ടിംഗിനിടെ സഹസംവിധായകന്റെ കരണത്തടിച്ചു; വിവാദമായതോടെ മാപ്പ് പറഞ്ഞു

ചെന്നൈ: ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി മീനാക്ഷി ഷൂട്ടിംഗിനിടെ സഹസംവിധായകന്റെ കരണത്തടിച്ചു. നേര്‍മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ഒരു കാരണവുമില്ലാതെയാണ് നടി സഹസംവിധായകനായ ശങ്കറിന്റെ കരണത്തടിച്ചതെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടിയുടെ കാരവാനിലേക്ക് അനുവാദം കൂടാതെ കയറിയതിനാണ് ശങ്കറിനെ തല്ലിയതെന്നും ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു.

അടി കൊണ്ട് താഴെ വീണ ശങ്കറിന്റെ ബോധം പോയെന്നും ഇയാള്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് സംവിധായകന്‍ മുരളി കൃഷ്ണന്‍ താരത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ മാപ്പ് മീനാക്ഷി പറഞ്ഞെന്നും സൂചനയുണ്ട്.

തല്ലിനുള്ള കാരണത്തെ കുറിച്ച് മീനാക്ഷി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരെയും ശല്യപ്പെടുത്താത്ത പ്രകൃതമാണ് ശങ്കറിന്റേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. നാനും റൗഡിതാന്‍, തുപ്പാക്കി, രാജാധി രാജ, പെരുമാള്‍ തുടങ്ങിയവയാണ് മീനാക്ഷിയുടെ പ്രധാന ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News