സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ചു; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരവിപ്പിച്ചു. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കാരണമായതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിവാങ്ങണമെന്നതടക്കമുള്ളതായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ടെലിവിഷന്‍ ചാനലുകളിലും കലാ സാംസ്‌കാരിക വാര്‍ത്താധിഷ്ഠിത പരിപാടികളിലും പങ്കെടുക്കുന്നതിനും ഉദ്യോഗസ്ഥര്‍ പുസ്തകങ്ങള്‍ പുറത്തിറക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News