‘കാലകേയ’ ശബരിമലയില്‍; തിരിച്ചറിയാതെ ആരാധകര്‍

ബാഹുബലിയില്‍ കാലകേയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ ശബരിമല സന്നിധിയില്‍. ഗായകന്‍ കൃഷ്ണചന്ദ്രനും പ്രഭാകറിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നട തുറന്നപ്പോഴാണ് പ്രഭാകറും സംഘവും ശബരിമലയിലെത്തിയത്. കറുത്ത പാന്റും ഷര്‍ട്ടും ധരിച്ച് തോളില്‍ സഞ്ചിയും തൂക്കിയാണ് പ്രഭാകര്‍ എത്തിയത്.

തുടക്കത്തില്‍ പ്രഭാകറിനെ അയ്യപ്പന്‍മാരായ ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളഞ്ഞതോടെയാണ് പ്രഭാകറാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്.

ബാഹുബലിയില്‍ കിലികിലി എന്ന ഭാഷ സംസാരിക്കുന്ന കഥാപാത്രമായ കാലകേയ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ കാലകേയ ഗോത്രവര്‍ഗത്തിന് വേണ്ടിയായിരുന്നു പുതിയ ഭാഷ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News