ഗുരുവിനെ മറന്ന് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര; യാത്രയ്ക്ക് ഒരുക്കിയ ബസുകളില്‍ ഗുരുവിന്റെ ചിത്രമില്ല; ഗുരുവിനെ ഒഴിവാക്കിയത് ബോധപൂര്‍വ്വമെന്നും യാത്രയ്ക്ക് പിന്നില്‍ ഇവന്റ് മാനേജ്‌മെന്റ് എന്നും പിണറായി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി. യാത്രയ്ക്കായി ഒരുക്കിയ ബസുകളില്‍നിന്നാണ് ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ഒഴിവാക്കിയത്. വെള്ളാപ്പള്ളി നടേശന്റെ ചിത്രത്തിനാണ് ബസിന്റെ ചുവരുകളില്‍ പ്രധാന്യം.

സമത്വ മുന്നേറ്റ യാത്രയുടെ പോസ്റ്ററുകളില്‍നിന്നും ശ്രീനാരായണ ഗുരുവിന്റെ ചിത്രം പൂര്‍ണ്ണ ഒഴിവാക്കി. സംഘാടകര്‍ പുറത്തിറക്കിയ പോസ്റ്ററുകളില്‍ ഒന്നും ഗുരുവിന് സ്ഥാനമില്ല. മഹാത്മാഗാന്ധി, ഡോ. ബിആര്‍ അംബേദ്കര്‍, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍, കുമാരനാശാന്‍ തുടങ്ങിയ മഹാത്മാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയും പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍നിന്നു പോലും ശ്രീനാരായണ ഗുരുവിന്റെ ചിത്രം ഒഴിവാക്കി.

സമത്വ മുന്നേറ്റ യാത്ര എന്നു പേരിട്ട ആര്‍എസ്എസ് പരിപാടിയില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രമോ സ്മരണയോ ഇല്ലാത്തത് ബോധപൂര്‍വം ആണെന്ന് സിപിഐഎം പൊളിറ്റ്‌ബ്യേൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനവും ആര്‍എസ്എസും ഒത്തു പോകില്ല. വര്‍ഗീയ സംഘാടനം നടത്താനുള്ള ഏതു നീക്കവും മതനിരപേക്ഷ കേരളം തിരസ്‌കരിക്കും. ആര്‍എസ്എസിന്റെ സ്വീകരണങ്ങള്‍ കൊണ്ടും കണക്കില്ലാതെ പണമൊഴുക്കിയുമാണ് വെള്ളാപ്പള്ളിയുടെ യാത്ര. ഇവന്റ് മാനേജ്‌മെന്റിനല്ലാതെ ഇത്തരം ഒരു സംഘാടനം കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അയിത്തത്തിനും അനാചാരത്തിനുമെതിരെ സന്ധിയില്ലാതെ പൊരുതിയ നവോത്ഥാന നായകര്‍ക്കു പകരം സവര്‍ണന്‍റെ എച്ചിലിലയില്‍ കിടന്ന് ഉരു…

Posted by Pinarayi Vijayan on Monday, November 23, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News