ജനുവരി 22 ദില്ലിയില്‍ കാര്‍ ഫ്രീഡേ; സൈക്കിള്‍ ഉപയോഗിക്കണമെന്ന് നഗരവാസികളോട് കേജരിവാള്‍

ദില്ലി: ജനുവരി 22 കാര്‍ ഫ്രീഡേ ആയി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചു. അന്ന് സഞ്ചാരത്തിനായി സൈക്കിളോ, പൊതുഗതാഗത സംവിധാനമോ മാത്രം ഉപയോഗിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്ന് താന്‍ സൈക്കിളിലാകും ഓഫീസിലെത്തുകയെന്ന അദ്ദേഹം പറഞ്ഞു. തന്റെ അഭ്യര്‍ഥന അഞ്ചോ പത്തോ ശതമാനം പേര്‍ സ്വീകരിച്ചാല്‍ തന്നെ വലിയ വിജയമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി മലിനീകരണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് കാര്‍ രഹിത ദിനം ആഘോഷിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കാര്‍ വിമുക്ത ദിനം ആചരിക്കുന്നത്.

ഗുഡ്ഗാവില്‍ നടപ്പാക്കിയ കാര്‍ ദിനാചരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എല്ലാ മാസവും 22ന് തലസ്ഥാനത്ത് കാര്‍ വിമുക്ത ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഈ സമയത്ത് ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കൂടുതല്‍ ബസുകള്‍ സര്‍വീസിനിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News