ഹാന്‍ഡ്‌ബോള്‍ ടീം സഞ്ചരിച്ച കാര്‍ മറിഞ്ഞ് നാലു മരണം; ആറു പേര്‍ക്ക് പരുക്ക്; മരിച്ചത് എറണാകുളം ജില്ലാ ടീം അംഗങ്ങള്‍

പൊന്നാനി: സ്‌കൂള്‍ ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന എറണാകുളം ജില്ലാ ടീം സഞ്ചരിച്ച കാര്‍ മറിഞ്ഞ് നാലു പേര്‍ മരിച്ചു. എടപ്പാള്‍-പൊന്നാനി റോഡില്‍ ബിയ്യം ചെറിയ പാലത്തിനു സമീപത്താണ് നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. അര്‍ധരാത്രി 12.30ഓടെയായിരുന്നു സംഭവം. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശികളായ അതുല്‍, അമല്‍ കൃഷ്ണ, സുധീഷ്, സേവ്യര്‍ എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട് മരത്തിലിടിച്ച കാര്‍ വയലിലിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേര്‍ മരിക്കുകയായിരുന്നു. പത്തുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ടുപേരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലുപേരെ തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News