ദുബായില്‍ വന്‍തീപിടുത്തം; ദേരയിലെ കെട്ടിടം കത്തിനശിച്ചു; മെട്രോ സര്‍വ്വീസ് നിലച്ചു

ദുബായ്: ദുബായ് ദേര മുറഖബാദിലെ കെട്ടിടത്തില്‍ വന്‍തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.15ഓടെയായിരുന്നു സംഭവം. അഗ്നിശമന സേനാ വിഭാഗം ഉടന്‍സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഫെഡറല്‍ ഇന്‍ഷൂറന്‍സ്, ബയ്‌നൂന ഇന്‍ഷൂറന്‍സ്, അല്‍ശംസി സാനിറ്ററി വെയര്‍ ഷോറൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടമാണിത്.

അപകടത്തെ തുടര്‍ന്ന് മെട്രോയിലെ പച്ചപ്പാതയില്‍ ഇത്തിസാലാത്ത് ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് നിലച്ചു. മിക്ക ട്രെയിനുകളും യൂണിയന്‍ സ്റ്റേഷനിലെത്തിയതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്നിറങ്ങേണ്ടിവന്നു. സമീപകെട്ടിടത്തില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്.
കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News