ബാര്‍ക്കേസില്‍ മാണിയുടെ വിലാസം മാറ്റണം; തിരുത്തല്‍ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിയുടെ വിലാസം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിരുത്തല്‍ ഹര്‍ജി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കോടതി പരാമര്‍ശമുണ്ടായ റിവിഷന്‍ ഹര്‍ജിയിലെ വിലാസം തിരുത്താനാണ് ഹര്‍ജി.

മാണിക്കനുകൂലമായി വിജിലന്‍സ് കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്ന സണ്ണി മാത്യുവാണ് ഹര്‍ജിക്കാരന്‍. മാണി മന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ ധനകാര്യ മന്ത്രി എന്നതിന് പകരം എംഎല്‍എ എന്നാക്കണമെന്നാണ് തിരുത്തല്‍ ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ബി.സുധീന്ദ്ര കുമാറാണ് ഹര്‍ജി പരിഗണിക്കുക. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് റിവിഷന്‍ ഹര്‍ജി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here