മകന്‍ ‘ഡബിള്‍ റോളില്‍’; സിനിമയില്‍ ചാന്‍സ് കിട്ടുമോയെന്ന ‘പേടി’യില്‍ ജയസൂര്യ

എഡിറ്റിംഗിലെ ആദ്യപരീക്ഷണത്തിന് പിന്നാലെ ജയസൂര്യയുടെ മകന്‍ അദ്വൈത് പുതിയ സൃഷ്ടിയുമായി രംഗത്ത്. സ്വന്തമായി അഭിനയിച്ച് എഡിറ്റിംഗിലൂടെ ഡബിള്‍ റോള്‍ ആക്കി മാറ്റിയുളള വീഡിയോയാണ് ഇന്നലെ ജയസൂര്യ പുറത്തിറക്കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ എഡിറ്റിംഗ് വീഡിയോ പുറത്തുവിട്ടത്.

കൂടെ രസകരമായ ഒരു പ്രസ്താവനയും

‘മോന്റെ ഡബിള്‍ റോള്‍’ എഡിറ്റിംഗ് ഒക്കെ മൂപ്പര് തന്നെ..
NB: ഇവനൊക്കെ ബുദ്ധി കൂടി ലാസ്റ്റ് Director ആവുമ്പോ എന്നെ വെച്ച് പടം ചെയ്യാതിരിക്കുമോന്നാ എന്റെ പേടി.. ‘

നേരത്തെ സു സു സുധി വാത്മീകത്തിലെ ഗാനത്തിന്റെ പ്രേമോയും അദ്വൈത് എഡിറ്റ് ചെയ്തിരുന്നു.

‘മോന്റെ ഡബിൾ റോൾ ‘എഡിറ്റിംഗ് ഒക്കെ മൂപ്പര് തന്നെ..NB : ഇവനൊക്കെ ബുദ്ധി കൂടി ലാസ്റ്റ് Director ആവുമ്പോ എന്നെ വെച്ച് പടം ചെയ്യാതിരിക്കുമോന്നാ എന്റെ പേടി ..

Posted by Jayasurya on Monday, November 23, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News