പൊലീസ് നിയമനത്തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്; സംഭാഷണം തട്ടിപ്പിനിരയായ ആളും ശരണ്യയുടെ അമ്മയും തമ്മില്‍

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി മകള്‍ക്ക് അടുത്ത ബന്ധമെന്ന് പൊലീസ് നിയമനത്തട്ടിപ്പു കേസിലെ പ്രതി ശരണ്യയുടെ അമ്മ. ശരണ്യയുടെ അമ്മയുടെ ഫോണ്‍ സംഭാഷണം പീപ്പിള്‍ പുറത്തുവിട്ടു. ചെന്നിത്തലയും ഭാര്യയുമായി ശരണ്യക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അമ്മയുടെ അവകാശവാദം.

ശരണ്യയുടെ അറസ്റ്റിനു മുന്‍പ് തന്നെ തട്ടിപ്പിന് ഇരയായവര്‍ തെളിവിനായി ശേഖരിച്ച ശബ്ദരേഖയാണ് പീപ്പിള്‍ ടിവി പുറത്തുവിട്ടത്. ഇതില്‍ ശരണ്യയുടെ അമ്മ വളരെ കൃത്യമായി ആഭ്യന്തര മന്ത്രിയുടെ പങ്കു വ്യക്തമാക്കുന്നു. ശരണ്യയുടെ അറസ്റ്റിനു ശേഷം തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം പൊലീസിനു നല്‍കിയിട്ടും ആരോപണ വിധേയരായ ഉന്നത വ്യക്തികളെ രക്ഷപെടുത്താന്‍ പൊലീസ് നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് ഹരിപ്പാട് മജിസ്‌ട്രേറ്റിനു മുന്നില്‍ ശരണ്യ രഹസ്യമൊഴി നല്‍കാന്‍ കാരണമായത്. ഈ മൊഴിയില്‍ ആഭ്യന്തര മന്ത്രിയെയും ഓഫീസിനെയും പ്രതികൂട്ടിലാക്കിയാണ് ശരണ്യ മൊഴി നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു യാതൊരു വിധ അന്വേഷണവും നടന്നിട്ടില്ല. മറിച്ച് ശരണ്യയുടെ കുടുംബത്തെ മാത്രം അറസ്റ്റ് ചെയ്തു കേസ് അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി അറസ്റ്റിലായി. പ്രതി ശരണ്യയുടെ ഭര്‍ത്താവ് പ്രദീപും സഹോദരനും സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപുമാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News