വെള്ളാപ്പള്ളിയെ പരിഹസിച്ച് വിഎസ്; എന്തും ഏറ്റെടുക്കാവുന്ന നിലയിലാണ് വെള്ളാപ്പള്ളി; ആന ഗര്‍ഭം ധരിച്ചാല്‍ അതും ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയും

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എന്തും ഏറ്റെടുക്കാവുന്ന എട്ടുകാലി മമ്മൂഞ്ഞാണ് വെള്ളാപ്പള്ളിയെന്ന് വിഎസ് പറഞ്ഞു. ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതും ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയുമെന്നും വിഎസ് പരിഹസിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞില്‍ കുഞ്ഞുലക്ഷ്മി ഗര്‍ഭം ധരിച്ചാല്‍ അതിന്റെ ആള് ഞമ്മളാണെന്ന് മമ്മൂഞ്ഞ് പറയും. പിന്നെ ഗൗരിക്കുട്ടി എന്ന ആന ഗര്‍ഭം ധരിച്ചാലും അതിന്റെ ആള് ഞമ്മളാണെന്ന് മമ്മൂഞ്ഞ് പറഞ്ഞു. ഇത്തരത്തിലാണ് വെള്ളാപ്പള്ളിയുടെ കാര്യവുമെന്ന് വിഎസ് പറഞ്ഞു. താന്‍ മൂലമാണ് ഉറങ്ങി കിടന്ന വിഎസ് ഉണര്‍ന്നെഴുന്നേറ്റതെന്ന് വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെയുള്ള വി.എസിന്റെ പരാമര്‍ശങ്ങള്‍ കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടം പോലെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News