നിലപാട് മാറ്റി ആഭ്യന്തര വകുപ്പ്; മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ പരാതി ലഭിച്ചിട്ടും അന്വേഷണം നടത്തിയില്ല; പൊലീസ് മുക്കിയത് ഐക്കാട് ശാഖാഗംത്തിന്റെ പരാതി

പത്തനംതിട്ട: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെതിരെ നിലപാട് മാറ്റി ആഭ്യന്തര വകുപ്പ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം നിലനില്‍കെ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയില്ല. അടൂര്‍ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ശാഖാഗംത്തിന്റെ പരാതിയാണ് അടൂര്‍ പൊലീസ് മുക്കിയത്.

അടൂര്‍ എസ്എന്‍ഡിപി യൂണിയന് കീഴില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്ന് കാട്ടി ഐക്കാട് ശാഖ പ്രസിഡന്റ് ഡി പ്രസാദ് ആണ് പരാതി നല്‍കിയത്. 2013 മാര്‍ച്ച് മാസത്തില്‍ അധികാരത്തില്‍ വന്ന വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. 200 സ്ത്രീകള്‍ നല്‍കിയ വായ്പ തുക തിരിച്ചടയ്ക്കാതെ തിരിമറി നടത്തിയത് അഡിമിനിസ്‌ട്രേവ് കമ്മിറ്റിയാണെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News