ആമിര്‍ ഖാനെതിരെ ബിജെപിയും അനുപം ഖേറും; ആമിര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി; ഇന്ത്യയാണ് താരമാക്കിയതെന്ന് ഭാര്യയോട് പറഞ്ഞില്ലെയെന്ന് ആമിറിനോട് അനുപം ഖേര്‍

മുംബൈ: രാജ്യത്ത് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്ന ആമിര്‍ ഖാന്റെ പ്രസ്താവനക്കെതിരെ ബിജെപിയും ബോളിവുഡ് താരം അനുപം ഖേറും രംഗത്ത്. ആമിര്‍ ഖാന്‍ അനാവശ്യമായി മറ്റുള്ളവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് നളിന്‍ കോലി പ്രതികരിച്ചു. ഇന്ത്യയാണ് നിങ്ങളെ ആമിര്‍ ഖാനാക്കിയത് എന്ന് ഭാര്യയോട് പറഞ്ഞു കൊടുത്തില്ലേയെന്നും ബോളിവുഡ് താരമായ അനുപം ഖേര്‍ ചോദിച്ചു.

എന്നാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ നിങ്ങള്‍ക്ക് ഇന്റോളറന്‍സ് ഇന്ത്യയായി മാറിയത്. ഈ രാജ്യം വിട്ടു പോകണമെന്ന് പറഞ്ഞ ഭാര്യയോട് ഏത് രാജ്യത്തേക്ക് പോകണമെന്ന് നിങ്ങള്‍ ചോദിച്ചോയെന്നും അനുപം ഖേര്‍ ചോദിക്കുന്നു.

ചില അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ അഭിപ്രായപ്പെട്ടെന്നും ആമിര്‍ പറഞ്ഞിരുന്നു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള കലാകാരന്‍മാരുടെ പ്രതിഷേധങ്ങളെയും ആമിര്‍ അനുകൂലിച്ചു.

കലാകാരന്‍മാര്‍ക്ക് അതൃപ്തിയോ അസമ്മതമോ പ്രകടിപ്പിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് പുരസ്‌കാരം തിരികെ കൊടുക്കലാണ്. ഭാര്യ കിരണ്‍ റാവുമായി സംസാരിക്കുമ്പോഴാണ് രാജ്യം വിടേണ്ടി വരുമോയെന്ന ആശങ്ക പ്രകടിപ്പിച്ചത്. പത്രം തുറക്കാന്‍ പോലും അവര്‍ക്ക് ഭയമാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരിക്കുമ്പോഴാണ് അരക്ഷിതാവസ്ഥ ഉണ്ടാകുന്നതെന്നും ആമിര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News