‘പൗരോഹിത്യ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്തവരെ ഇല്ലാതാക്കിയ ചരിത്രങ്ങളുണ്ടല്ലോ നമുക്ക് മുന്നില്‍, ഭീഷണികളെ ഭയക്കുന്നില്ല’; നേരിടാന്‍ തയ്യാര്‍; നിലപാടിലുറച്ച് വിപി റജീന; പിന്തുണയുമായി ആഷിഖ് അബു

തിരുവനന്തപുരം: മദ്രസകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ബാലപീഡനങ്ങളെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലുറച്ച് വിപി റജീന.

‘ഈ ലോകം ഒന്നടങ്കം എനിക്കെതിരെ തിരിഞ്ഞാലും എനിക്ക് ഭയമില്ല. ഞാന്‍ ചെയ്തത് കൂടുതല്‍ കൂടുതല്‍ ശരിയാവുകയാണ് ഇപ്പോള്‍. ജീവന്‍ പോലും അപായപ്പെട്ടേക്കാം. പൗരോഹിത്യ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്തവരെ ഇല്ലാതാക്കിയ നിരവധി ചരിത്രങ്ങളുണ്ടല്ലോ നമുക്ക് മുന്നില്‍. അങ്ങനെയെങ്കില്‍ അത് നേരിടാനും ഞാനൊരുങ്ങിയിരിക്കയാണ്’.

കൊലവിളികൾ…ആക്രോശങ്ങൾ …. വിഷം തുപ്പൽ… വിസർജ്ജ്യങ്ങൾ… ശാപ പ്രാർത്ഥനകൾ…എല്ലാം എല്ലാം നടക്കട്ടെ …തരിമ്പും പേടി …

Posted by VP Rajeena on Monday, 23 November 2015

അതേസമയം, റജീനയുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം അറിയിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി.

‘വിപി റെജീന പറഞ്ഞതാണ് പ്രശ്‌നം, അല്ലാതെ ആ ഉസ്താത് ചെയ്തതല്ല! അവരെ തെറിവിളിക്കാനുള്ള ഊര്‍ജ്ജം നല്ല വഴിക്ക് ചിലവാക്കിയാല്‍ അടുത്ത തലമുറയെ രക്ഷിക്കാം. ഭീരുക്കള്‍.’

വി പി റെജീന പറഞ്ഞതാണ് പ്രശ്നം, അല്ലാതെ ആ ഉസ്താത് ചെയ്തതല്ല ! അവരെ തെറിവിളിക്കാനുള്ള ഊര്ജ്ജം നല്ല വഴിക്ക് ചിലവാക്കിയാൽ അടുത്ത തലമുറയെ രക്ഷിക്കാം. ഭീരുക്കൾ !!

Posted by Aashiq Abu on Monday, 23 November 2015

ചര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം

ഒരു പത്തിരുപത് കൊല്ലം മുമ്പാണ് .പഠിച്ചത് സുന്നി മദ്രസയിലാണ്. അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തർക്കിക്കാൻ ഓട്ട ന…

Posted by VP Rajeena on Saturday, 21 November 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here