മാധ്യമ പ്രവര്‍ത്തകനെ മതം നോക്കി ആക്രമിക്കാന്‍ പല മതങ്ങളും സൈബര്‍ ഗുണ്ടകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ്

ചിക്കാഗോ: മാധ്യമ പ്രവര്‍ത്തകന്റെ മതവും കുലവും നോക്കി ആക്രമണം നടത്താന്‍ സൈബര്‍ ഗുണ്ടകളെ പല മതങ്ങളും റെഡിയാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്. ഒരു മതത്തിന്റെയും വക്താവല്ല, താനെങ്കിലും പേരു നോക്കിയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാം കണ്‍വെന്‍ഷനില്‍ മതശക്തികളുടെ സ്വാധീനം മാധ്യമങ്ങളില്‍ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്ത്യാ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമരത്‌ന പുരസ്‌കാരം ജോണ്‍ബ്രിട്ടാസ് ഏറ്റുവാങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജി സുരേഷ് കുമാര്‍, മനോരമ ഓണ്‍ലൈന്‍ സീനിയര്‍ കണ്ടന്റ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്ബ്, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി എന്നിവരും സെമിനാറുകളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here