കോഴിക്കോട്: യുഡിഎഫ് വിടണമെന്ന് ജെഡിയു സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം. മുന്നണി വിടണമെന്ന ആവശ്യം ഭൂരിഭാഗം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ച ഐക്യത്തോടെ യുഡിഎഫ് പ്രവര്‍ത്തിച്ചില്ലെന്ന് യോഗത്തിന് ശേഷം വിരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ആവര്‍ത്തിച്ചതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജെഡിയു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ച് തോല്‍പിച്ചെന്ന് ജെഡിയു നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. എല്‍ഡിഎഫില്‍ നിന്നും വന്നതിന് ശേഷം സീറ്റ് മൂന്നില്‍ നിന്നും ഒന്നായി ചുരുങ്ങി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയത് കാരണമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കാന്‍ കാരണമെന്ന് ജെഡിയു നേതാവ് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.
ദേശീയ തലത്തില്‍ ചര്‍ച്ചയില്ലാതെ ജെഡിഎസിന്റെ ക്ഷണത്തില്‍ തീരുമാനമെടുക്കില്ല. ലയനം ആലോചിച്ചിട്ടില്ലെന്നും ചര്‍ച്ച ചെയ്യാതെ ഇതില്‍ തീരുമാനമെടുക്കില്ലെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here