തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പേജാവര്‍ മഠാധിപതി വെള്ളാപ്പള്ളി നടേശന് പതാക കൈമാറാതിരുന്നത് അശുദ്ധി ഭയന്നിട്ടെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. അബദ്ധത്തിലെങ്ങാനും തൊട്ടിരുന്നെങ്കില്‍ സ്വാമിക്ക് കുളിക്കേണ്ടിവരും. മൂന്നുമിനുട്ട് മാത്രമാണ് മഠാധിപതി വേദിയില്‍ ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി എന്താണ് പറയുന്നതെന്നും വിഎസ് ചോദിച്ചു.
മഠാധിപതിയുടെ അധീനതയിലുള്ള ഉഡുപ്പി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ ഭക്ഷിക്കുന്ന ഇലയില്‍ അവര്‍ണ്ണരെ ഉരുട്ടുന്ന കെട്ട ആചാരം ഇപ്പോഴും നിലനില്‍ക്കുന്നു. ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യത്തിന്റെ തിരതള്ളലാണ് കണ്ടത്.അതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്ര ചാതുര്‍വര്‍ണ്യ സംരക്ഷണ ജാഥയായി മാറിയെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
കോഴപ്പണം കൊണ്ട് സവര്‍ണ്ണനായി അഭിനയിക്കുകയാണ് വെള്ളാപ്പള്ളി. അക്കീരമണ്‍ ഭട്ടതിരിപ്പാടിനോടും മാധവന്‍നായരോടും കുടിയാന്മാരെപ്പോലെയാണ് പെരുമാറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here