റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവച്ചിട്ടു; വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് തുര്‍ക്കി

ഇസ്താംബുള്‍: സിറിയന്‍ അതിര്‍ത്തിക്കു സമീപം റഷ്യന്‍ യുദ്ധവിമാനംതുര്‍ക്കി വെടിവച്ചിട്ടു. ടര്‍ക്കിഷ് പോര്‍വിമാനങ്ങളാണ് വിമാനം വെടിവച്ചിട്ടത്. ടര്‍ക്കിഷ് വ്യോമാതിര്‍ത്തി ലംഘിച്ചതിനാലാണ് വിമാനം വെടിവച്ചതെന്ന് തുര്‍ക്കി വ്യക്തമാക്കി. വിമാനം വെടിവച്ചിട്ട വിവരം മോസ്‌കോയും സ്ഥിരീകരിച്ചു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം ലംഘിച്ചതിനെ തുടര്‍ന്നാണ് വിമാനം വെടിവച്ചിട്ടതെന്ന് തുര്‍ക്കി പ്രസിഡന്റുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വിമാനം സിറിയന്‍ അതിര്‍ത്തിയിലായിരുന്നെന്ന് റഷ്യ വാദിക്കുന്നു.

സുഖോയ് യുദ്ധവിമാന വിഭാഗത്തില്‍ പെട്ട സു 24 യുദ്ധവിമാനമാണ് വെടിവച്ചിട്ടത്. ഇക്കാര്യം റഷ്യന്‍ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വിമാനം സിറിയന്‍ അതിര്‍ത്തിയിലൂടെ പറക്കുമ്പോഴാണ് തകര്‍ത്തതെന്ന് റഷ്യ ആരോപിച്ചു. റഷ്യന്‍ പ്രതിരോധമന്ത്രാലയം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുര്‍ക്കിയിലെ ഹബര്‍ടര്‍ക് ടിവിയില്‍ ഒരു വിമാനം തീപിടിച്ച് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News