ശാസ്താംകോട്ട ഡിബി കോളജില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്; നില അതീവഗുരുതരം

കൊല്ലം: ശാസ്താംകോട്ട ഡിബി കോളജില്‍ സഹപാഠി ഓടിച്ച ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സൈനയ്ക്കാണ് പരുക്കേറ്റത്. പരുക്ക് അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് നാലു മണിക്ക് കോളജ് വിട്ടപ്പോഴായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൈനയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളജില്‍ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന ബൈക്ക് സൈനയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ സൈനയുടെ തലയ്ക്കാണ് ക്ഷതമേറ്റത്. കോളജിനകത്തു തന്നെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. തിരുവനന്തപുരം സിഇടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് മറ്റൊരു ക്യാംപസ് അപകടത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News