വയനാട് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍; പ്രസിഡന്റ് രാജിവയ്ക്കണം; പി.വി ജോണിന്റെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നും പോസ്റ്ററില്‍

വയനാട്: വയനാട് ഡിസിസി പ്രസിഡന്റ് കെ.എല്‍ പൗലോസിനെതിരെ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കല്‍പറ്റയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്റ് കെ.എല്‍ പൗലോസ് രാജിവയ്ക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യം. പിവി ജോണിന്റെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്. ഇനിയൊരു രക്തസാക്ഷിയെ നാടിനു വേണ്ടെന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഡിസിസി പ്രസിഡന്റിനെ പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് സില്‍വിക്കെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. പിവി ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പിനായി കല്‍പറ്റയിലെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News