കിംഗ്ഖാന്‍ യുടേണ്‍ അടിച്ചു; ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താരം

മുംബൈ: ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദത്തിന് തിരികൊളുത്തിയ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഒടുവില്‍ യുടേണ്‍ അടിച്ചു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുകയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. താന്‍ മറ്റെന്തിനെ കുറിച്ചോ ആണ് പറഞ്ഞത്. എന്നാല്‍, തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്ന് ഷാരൂഖ് പറയുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ഇത് തനിക്കു പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഷാരൂഖ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ ഒരിക്കലും ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതേക്കുറിച്ച് ചോദിച്ചപ്പോഴും അഭിപ്രായം പറയാന്‍ താല്‍പര്യമില്ലെന്നു താന്‍ പറഞ്ഞതാണ്. എന്നാല്‍, വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ രാജ്യംസെക്കുലര്‍ രാഷ്ട്രമായി മാറ്റാന്‍ യുവാക്കള്‍ മുന്‍കയ്യെടുക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും താരം വ്യക്തമാക്കി. ഷാരൂഖിന്റെ പ്രസ്താവന വന്നതിനു പിന്നാലെ ബിജെപി നേതാക്കള്‍ കിംഗ്ഖാനെ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. പാകിസ്താനി ഏജന്റ് ആണ് ഖാന്‍ എന്നു വരെ ബിജെപി നേതാക്കള്‍ പറഞ്ഞു. മതപരമായ അസഹിഷ്ണുതയാണ്. രാജ്യത്ത് സെക്കുലര്‍ അല്ലാതിരിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം ആണെന്നായിരുന്നു ഖാന്‍ ട്വിറ്ററില്‍ പറഞ്ഞത്.

ഇതിനു പിന്നാലെ നിരവധിയാളുകള്‍ കലാസാംസ്‌കാരിക രംഗത്തു നിന്ന് ഖാന് പിന്തുണയുമായി രംഗത്തെത്തി. ഖാന്റെ പ്രസ്താവനയോടെ അസഹിഷ്ണുത രാജ്യത്തുണ്ടെന്ന തരത്തില്‍ നിരവധി ചലച്ചിത്രതാരങ്ങള്‍ പ്രസ്താവന നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ആമിര്‍ ഖാനാണ് അത്തരം പരാമര്‍ശം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News