ശാശ്വതീകാനന്ദയുടെ മരണം ദുരൂഹം; അന്വേഷിക്കണമെന്ന് ഹൈക്കോടതി; നീന്തലറിയാവുന്നയാള്‍ എങ്ങനെ മുങ്ങിമരിച്ചു?

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതി. മരണത്തില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. നിയമപരമായ അന്വേഷണമാണ് നടക്കേണ്ടത്. നീന്തലറിയാവുന്ന സ്വാമി മുങ്ങിമരിച്ചത് എങ്ങനെയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് കെമാല്‍പാഷയുടെ ബഞ്ചിന്റേതാണ് നിരീക്ഷണം. തെളിവില്ലാത്തതിനാല്‍ തുടരന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ പിന്നെ എന്തിന് കര്‍മപദ്ധതി തയ്യാറാക്കി എന്നു ഹൈക്കോടതിയും ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News