പാനായിക്കുളം സിമി ക്യാംപ്; അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; വിധി വരുന്നത് കേരളത്തില്‍ തീവ്രവാദത്തിന് തുടക്കമിട്ട കേസില്‍

കൊച്ചി: കേരളത്തില്‍ തീവ്രവാദത്തിന് തുടക്കമിട്ട ക്യാംപ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പാനായിക്കുളം സിമി ക്യാംപ് കേസില്‍ എന്‍ഐഎ കോടതി വിധി പ്രസ്താവിച്ചു. കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഒന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി പി.എ ഷാദുലി, രണ്ടാംപ്രതി ഈരാറ്റുപേട്ട സ്വദേശി അബ്ദുള്‍ റസീഖ്, മൂ്ന്നാം പ്രതി ആലുവ കടുങ്ങല്ലൂര്‍ സ്വദേശി അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം സ്വദേശി നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട സ്വദേശി ഷമ്മാസ് എന്ന ഷാമി എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.

ആദ്യത്തെ അഞ്ചുപ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 6 മുതല്‍ 12 വരെ പ്രതികളെയും 14 മുതല്‍ 17 വരെ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. രണ്ടു പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി കോടതി ശരിവച്ചു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഒന്നും മൂന്നും പ്രതികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്. ആകെ 17 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here