ബിഎക്ക് 86 ശതമാനം മാര്‍ക്കുള്ള ചന്ദ്രമതിക്ക് പ്രൊഫസറാകണം; 2000 രൂപയില്ലാത്തതിനാല്‍ പിജിക്കു പോകാതെ കാന്റീനില്‍ ജോലിക്കാരിയായപ്പോള്‍ പഠിപ്പിക്കാന്‍ വഴിയൊരുക്കി തോമസ് ഐസക്ക്

കല്‍പറ്റ: ബിഎയ്ക്ക് 86 ശതമാനം മാര്‍ക്കു വാങ്ങിയ ചന്ദ്രമതി എംഎയ്ക്കു പഠിക്കാന്‍ മാസം രണ്ടായിരം രൂപ കണ്ടെത്താനാവില്ലെന്നു വന്നപ്പോഴാണ് പ്രൊഫസറാവുക എന്ന സ്വപ്‌നം പാതിയിലിട്ടു കല്‍പറ്റ ഗവണ്‍മെന്റ് കോളജിലെ കാന്റീനില്‍ ജോലിക്കാരിയായത്. പ്രൊഫസറാവുക എന്ന ലക്ഷ്യത്തിലാണ് ചന്ദ്രമതി ബിഎക്കു ചേര്‍ന്നത്. എന്നാല്‍ ഉപരിപഠനസ്വപ്‌നങ്ങള്‍ തകര്‍ന്നതോടെ പഠിച്ച അതേ കോളജിലെതന്നെ കാന്റീനില്‍ വിളമ്പുകാരിയും കാഷ്യറും ആവുകയായിരുന്നു. എന്നാല്‍, പാതിയില്‍ മങ്ങിത്തുടങ്ങിയ സ്വപ്‌നങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും നിറം വയ്ക്കുകയാണ്.

ചന്ദ്രമതിയെ പഠിപ്പിക്കാനുള്ള വഴികള്‍ തേടി ഡോ. ടിഎം തോമസ് ഐസക്ക് എംഎല്‍എയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം തോമസ് ഐസക്ക് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് നിരവധി പേരാണ് ചന്ദ്രമതിക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

 

കല്‍പ്പറ്റ ഗവ. കോളജിന്‍റെ കാന്‍റീനില്‍ വെച്ചാണ് ചന്ദ്രമതിയെ കണ്ടത്. കാഷ്യറുടെയും വിളമ്പുകാരിയുടെയും റോളില്‍ കാന്‍റീനില്‍…

Posted by Dr.T.M Thomas Isaac on Tuesday, November 24, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here