വെള്ളാപ്പള്ളിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്; എസ്എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്ക് 600 കോടി രൂപ കോഴ വാങ്ങി; മൈക്രോഫിനാന്‍സില്‍ 5,000 കോടിയുടെ അഴിമതി

തിരുവനന്തപുരം: എസ്എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ട്രസ്റ്റിലെ നിയമനങ്ങള്‍ക്ക് വെള്ളാപ്പള്ളി 600 കോടി രൂപ കോഴ വാങ്ങിയെന്നാണ് വിഎസ് ആരോപിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 5,000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മൈക്രോഫിനാന്‍സിലെ സ്ത്രീകളോട് കൊലച്ചതിയാണ് വെള്ളാപ്പള്ളി ചെയ്തത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഒരുലക്ഷം രൂപ അടക്കുന്നവരാണ് ബോര്‍ഡ് അംഗങ്ങള്‍ എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍, സ്വന്തം അമ്മായിയമ്മയും അമ്മായിയച്ഛനും മകളുടെ ഭര്‍തൃവീട്ടുകാരും അടക്കം വെള്ളാപ്പള്ളിയുടെ ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളതെന്നും വിഎസ് ആരോപിച്ചു.

സാങ്കേതിക സര്‍വകലാശാലയില്‍ പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും സ്വകാര്യ സ്ഥാപനത്തെ ഏല്‍പിക്കാനുള്ള നീക്കം പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. അല്ലെങ്കില്‍ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങണം. ഇത്തരം നീക്കങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ മൈക്രോസോഫ്റ്റ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അടിയറവയ്ക്കുന്നതിനാണ്. സ്വന്തം സോഫ്റ്റ് വെയര്‍ എന്ന വികസിപ്പിച്ച കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണിത്. സ്വന്തം സോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിച്ച അബ്ദുള്‍ കലാമിനെ പോലും അപമാനിക്കുന്ന നടപടിയാണിതെന്നും വിഎസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News