വാട്‌സ്ആപ്പ് ചിത്രങ്ങള്‍; വിശദീകരണവുമായി ഭാമ

വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന തന്റെ ചിത്രത്തിന് വിശദീകരണവുമായി നടി ഭാമ രംഗത്ത്. ഭാമയും ഗായിക രഞ്ജിനി ജോസും നടി മുക്തയും മധ്യവയസ്‌കനായ പുരുഷനോടൊപ്പം അടുത്തിരിക്കുന്ന ചിത്രമാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. മധ്യവയസ്‌കനെയും താരങ്ങളെയും ചേര്‍ത്ത് അപകീര്‍ത്തിപരമായ നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയ വഴി പ്രചരിച്ചത്. തുടര്‍ന്നാണ് മറുപടിയുമായി ഭാമ രംഗത്തെത്തിയത്.

തനിക്കൊപ്പം ഫോട്ടോയിലുണ്ടായിരുന്ന മധ്യവയസ്‌കന്‍ രഞ്ജിനിയുടെ പിതാവ് ജോസ് ആണെന്ന് ഭാമ പറഞ്ഞു. ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനായി 2012ല്‍ യുഎസിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായ വ്യാഖ്യാനത്തോടെ പ്രചരിപ്പിക്കപ്പെട്ടത്. ഈ വിശദീകരണത്തോടെ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി കാണും. ഫോര്‍വേഡ് ബട്ടന്‍ അമര്‍ത്തും മുന്‍പ് ദയവായി രണ്ട് തവണ ചിന്തിക്കണമെന്നും ഭാമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

These photos will tell you the real story.. In the first photo- from left Renjini Jose(singer)nd her Father Jose uncle,…

Posted by Bhamaa on Tuesday, 24 November 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel