മദ്രസകളിലെ ബാലപീഡകരെ തുറന്നുകാട്ടിയ പോസ്റ്റ്; മാധ്യമപ്രവര്‍ത്തക വിപി റജീനയുടെ എഫ്ബി അക്കൗണ്ട് വീണ്ടും പൂട്ടിച്ചു

കോഴിക്കോട്: മദ്രസകളിലെ ബാലപീഡനങ്ങളെ കുറിച്ച് പോസ്റ്റിട്ട വിപി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ടാമതും പൂട്ടിച്ചു. പ്രസ്തുത വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കമ്പനി അക്കൗണ്ട് പൂട്ടിച്ചത്.

ആദ്യ പോസ്റ്റിനെ തുടര്‍ന്ന് ഭീഷണിയും തെറിവിളികളും റജീനക്ക് ഫേസ്ബുക്ക് വഴി ലഭിച്ചിരുന്നു. വിഷയം ചര്‍ച്ചയായതോടെ സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുളളവര്‍ റജീനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഭീഷണികളെ കുറിച്ച് റജീന പ്രതികരിച്ചത് ഇങ്ങനെ: ഈ ലോകം ഒന്നടങ്കം എനിക്കെതിരെ തിരിഞ്ഞാലും എനിക്ക് ഭയമില്ല. ഞാന്‍ ചെയ്തത് കൂടുതല്‍ കൂടുതല്‍ ശരിയാവുകയാണ് ഇപ്പോള്‍. ജീവന്‍ പോലും അപായപ്പെട്ടേക്കാം. പൗരോഹിത്യ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്തവരെ ഇല്ലാതാക്കിയ നിരവധി ചരിത്രങ്ങളുണ്ടല്ലോ നമുക്ക് മുന്നില്‍. അങ്ങനെയെങ്കില്‍ അത് നേരിടാനും ഞാനൊരുങ്ങിയിരിക്കയാണ്’.

ലിംഗസമത്വ വിവാദം അരാജകത്വം സൃഷ്ടിക്കുമെന്ന മതസമുദായ സംഘടനകളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് റജീന തന്റെ മദ്രസപഠനക്കാല ഓര്‍മ്മകളുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News