പഞ്ചസാര അത്ര നന്നല്ല; മധുരം കുറച്ചാല്‍ ദീര്‍ഘായുസ്സും ആരോഗ്യവും

പ്രഭാത ഭക്ഷണത്തിലൂടെയും വൈകുന്നേരത്തെ സ്‌നാക്ക്‌സുകളിലുമായി എത്രത്തോളം ഫ്രീ ഷുഗര്‍ നിങ്ങളുടെ ഉള്ളില്‍ ചെല്ലുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? പലരും അതേക്കുറിച്ച് ബോധവാന്‍മാരല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒളിഞ്ഞിരിക്കുന്ന ഈ മധുരം നിങ്ങള്‍ക്ക് ദോഷം ചെയ്യും. അതുകൊണ്ട് ഒളിഞ്ഞിരിക്കുന്ന മധുരം ഉപേക്ഷിച്ചാല്‍ രോഗിയാകാതെയും ദീര്‍ഘായുസ്സോടെയും ഇരിക്കാമെന്നു സാരം. മുതിര്‍ന്നവരായാലും കുട്ടികളായാലും തങ്ങളുടെ നിത്യഭക്ഷണത്തില്‍ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് 10 ശതമാനം കണ്ട് കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

സംസ്‌കരിച്ച ഭക്ഷണ ഇനങ്ങളില്‍ ഇത്തരം ഹിഡന്‍ ഷുഗര്‍ ധാരാളം അടങ്ങിയിരിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ മധുരപലഹാരങ്ങളില്‍ കാണുന്നതിനേക്കാള്‍ കൂടുതലാണ് ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കാണുന്ന ഹിഡന്‍ ഷുഗര്‍. ഉദാഹരണത്തിന് ഒരു ടീസ്പൂണ്‍ കെച്ചപ്പില്‍ ഏതാണ്ട് അത്രത്തോളം തന്നെ ഹിഡന്‍ ഷുഗര്‍ അടങ്ങിയിരിക്കുന്നു. അതായത് 4 ഗ്രാം ഹിഡന്‍ ഷുഗര്‍. ഇത്തരം കലോറികളുടെ അമിതമായ ഉപയോഗം രക്തത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ശരീരപോഷണത്തെ താളം തെറ്റിക്കുന്നു. വയര്‍ ചാടുന്നതിനും പല്ലുകള്‍ ബലം കുറയുന്നതിനും ഇടയാക്കുകയും ഹൃദ്രോഗത്തിനടക്കം ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, കെച്ചപ്പുകളുടെ ഉപയോഗം 5 ശതമാനത്തിലേക്ക് ചുരുക്കുകയോ ആറ് ടീസ്പൂണിലേക്ക് ചുരുക്കുകയോ ചെയ്താല്‍ അധികം ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യും.

ഷുഗര്‍ അധികമായി ചേര്‍ക്കുന്നത് അനാവശ്യ പോഷകങ്ങളുടെ കലോറികളുടെ ഒരുകൂട്ടം തന്നെ ഉള്‍ക്കൊള്ളുന്നതായി ന്യൂട്രീഷണിസ്റ്റ് ഡോ.ദീപ അഗര്‍വാള്‍ പറയുന്നു. പഞ്ചസാരയില്‍ പ്രോട്ടീന്‍, അത്യാവശ്യ ഫാറ്റ്, വൈറ്റമിന്‍, മിനറല്‍സ് എന്നിവ അടങ്ങിയിട്ടില്ല. കഴിക്കുന്ന ഭക്ഷണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യകരമായ ഭക്ഷ്യശീലം എന്നാല്‍ വ്യത്യസ്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക എന്നാണ് അര്‍ത്ഥം. നാരും വൈറ്റമിനും മിനറല്‍സും അങ്ങനെ എല്ലാ പോഷകങ്ങളും എങ്കില്‍ മാത്രമേ ലഭ്യമാകുകയുള്ളു.

ഇനി ഒരു ഭക്ഷ്യഇനം വാങ്ങുന്നതിന് മുമ്പ് ലേബലുകള്‍ വായിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നു. എന്താണ് തെരഞ്ഞെടുക്കേണ്ടതെന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും നിങ്ങള്‍ക്ക് ഇത് അവസരം നല്‍കും. ഏത് ഭക്ഷണത്തിനും പുറത്ത് ന്യൂട്രീഷനും ആരോഗ്യപരമായ മുന്നറിയിപ്പും പതിച്ചിരിക്കണമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയും നിര്‍ദേശം നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here