ഇന്ത്യ വിടില്ല; നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു; രാജ്യസ്‌നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആമിര്‍ ഖാന്‍

മുംബൈ: രാജ്യത്ത് അസഹിഷ്ണുത വളരുകയാണ് എന്ന പരാമര്‍ശം വിവാദമായ ശേഷം ആദ്യപ്രതികരണവുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. താനോ ഭാര്യയോ രാജ്യം വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യക്കാരനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ആമിര്‍ പറഞ്ഞു. എന്നാല്‍ അഭിമുഖത്തില്‍ അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസ്‌നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും താരം പറഞ്ഞു.

പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അഭിമുഖം കണ്ടിട്ടില്ലെന്നും അല്ലെങ്കില്‍ താന്‍ പറഞ്ഞതിനെ മനപൂര്‍വം വളച്ചൊടിക്കുകയാണെന്നും ആമിര്‍ പറഞ്ഞു. ദേശദ്രോഹി എന്ന് വിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇന്ത്യക്കാരന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നു. അതില്‍ ആരുടേയും അനുവാദമോ പരസ്യമോ തനിക്ക് ആവശ്യമില്ലെന്നും താരം വ്യക്തമാക്കി.

തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. രാജ്യം എന്തിന് വേണ്ടി നിലകൊള്ളുന്നോ അതിനെ നാം സംരക്ഷിക്കണം. ദേശീയത, വൈവിധ്യം, ഭാഷകള്‍, സംസ്‌കാരം, ചരിത്രം, സഹിഷ്ണുത എല്ലാം സംരക്ഷിക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel