ജെഡിയു കൂടെ വരാന്‍ പാടില്ലാത്ത വിഭാഗമെന്ന് കരുതുന്നില്ല; ശ്രീനാരായണീയര്‍ക്ക് ബോധ്യമുള്ള കാര്യങ്ങളാണ് വിഎസ് പറയുന്നത്; തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പിണറായി

തിരുവനന്തപുരം: ശ്രീനാരായണീയര്‍ക്ക് ബോധ്യമുള്ള കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്നതെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ഇതിന് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഡിയു കൂടെ വരാന്‍ പാടില്ലാത്ത വിഭാഗമെന്ന് കരുതുന്നില്ല. എന്നാല്‍ അവരുടെ പിന്നാലെ വെറിപിടിച്ച് ഓടാനില്ല. അവര്‍ യു.ഡി.എഫ് വിട്ടുവന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പറഞ്ഞവരോട് അക്കാര്യം ചോദിച്ചാല്‍ മതി. പാര്‍ട്ടി ഇക്കാര്യം ആലോചിച്ചാല്‍ മാത്രമേ അഭിപ്രായം പറയേണ്ടതുള്ളുവെന്നും പിണറായി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here