കണ്ണൂര്‍: ആര്‍എസ്എസിന്റെ ആശയങ്ങളെ പിന്തുണയ്ക്കാത്തവരെ ആര്‍എസ്എസ് ഇല്ലായ്മ ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതന്യൂന പക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും ഇല്ലാതാക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. ആര്‍എസ്എസും ഇസ്ലാമിക് സ്റ്റേറ്റും പിന്തുടരുന്നത് ഒരേ ശൈലിയാണെന്നും കോടിയേരി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൂത്തുപറമ്പ് രക്തസാക്ഷികളെ അധിക്ഷേപിച്ച് വെളളാപ്പളളി രംഗത്തെത്തി. പൊലീസ് വെടിവെയ്പ്പില്‍ അഞ്ചെണ്ണംചത്തുവെന്നും ഒരെണ്ണം ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണെന്നും വെള്ളാപ്പള്ളി അധിക്ഷേപിക്കുന്നു. സമത്വ മുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് നടന്ന സ്വീകരണ ചടങ്ങില്‍ വച്ചായിരുന്നു വെളളാപ്പളളിയുടെ പ്രസ്താവന.

Get real time update about this post categories directly on your device, subscribe now.