സോളമനെ തോല്‍പ്പിക്കാനെത്തിയ ‘പോത്തച്ചന്‍’ വിവാഹിതനാകുന്നു; വധു എഴുത്തുകാരിയായ നിവേദിത; ആറു വര്‍ഷമായി ഇരുവരും പ്രണയത്തില്‍

ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മകരന്ദ് ദേശ്പാണ്ഡെ വിവാഹിതനാകുന്നു. മുംബൈ സ്വദേശിയായ മകരന്ദ് എഴുത്തുകാരിയായ നിവേദിത പോഭങ്കറിനെയാണ് വിവാഹം ചെയ്യുന്നത്. അടുത്ത വര്‍ഷമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നാണ് ഇരുവരുടെയും സുഹൃത്തകള്‍ പറയുന്നത്.

49കാരനായ മകരന്ദ് എഴുത്തുകാരനും സംവിധായകനും കൂടിയാണ്. ഹിന്ദി, മറാത്തി, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും മറാത്തിയിലുമായി അഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ആമേന് പുറമെ നമ്പര്‍. 66 മധുര ബസിലും വേഷമിട്ടിട്ടുണ്ട്.

ആമേനിലെ ക്ലൈമാക്‌സ് രംഗത്തോടെയാണ് മലയാളികള്‍ മകരന്ദിനെ ശ്രദ്ധിക്കുന്നത്. ഫഹദ് ഫാസില്‍ കഥാപാത്രമായ സോളമനെ ബാന്റ് മത്സരത്തില്‍ തോല്‍പ്പിക്കാനെത്തുന്ന ഷെവലിയാര്‍ പോത്തച്ചന്‍ എന്ന വേഷമാണ് മകരന്ദ് കൈക്കാര്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News